നാലാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വെടിവെപ്പിൽ നാല് മരണം
പശ്ചിമ ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കൂച്ച് ബെഹാറിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. അതേസമയം അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂച്ച് ബെഹാറിലെ സിതാൽകുച്ചി മണ്ഡലത്തിലാണ് സംഘർഷമുണ്ടായത്. ബൂത്ത് നമ്പർ 126ൽ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിർക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഹൗറ, ഹൂഗ്ലി, കൂച്ച് ബെഹാർ അടക്കം അഞ്ച് ജില്ലകളിലാണ് മണ്ഡലങ്ങളിലാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.