അമിത് ഷാ ഇന്ന് ബംഗാളിൽ; ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പശ്ചിമബംഗാളിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികൾ വിലയിരുത്തുന്നതിനായാണ് അമിത് ഷാ എത്തുന്നത്. ബംഗാൾ സർക്കാരും കേന്ദ്രവും തമ്മിൽ തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അമിത് ഷായുടെ സന്ദർശനം വളരെയേറെ ശ്രദ്ധേയമാണ്
അമിത് ഷായുടെ പരിപാടികൾ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും തൃണമൂൽ കോൺഗ്രസ് വിമതൻ സുവേന്ദു അധികാരിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കും. മെദിനിപൂരിൽ വെച്ചായിരിക്കും ഇവർ വേദി പങ്കിടുക
ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ചാണ് അമിത് ഷാ പ്രവർത്തകരെ കാണുക. നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡക്ക് നേർക്കുണ്ടായ ആക്രമണത്തെ തുടർന്ന് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ ഉലച്ചിൽ സംഭവിച്ചിരുന്നു.