പിഎഫ്‌ഐ ബന്ധം: തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്, ഒരാൾ അറസ്റ്റിൽ
തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ചെന്നൈ, തേനി, മധുര, ദിണ്ടിഗൽ തുടങ്ങി എട്ടിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.
നിരോധിത സംഘടനയുടെ മധുര റീജിയണൽ പ്രസിഡന്റ് മുഹമ്മദ് കൈസറിനെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2022 സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയം പിഎഫ്ഐക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. തീവ്രവാദ ഫണ്ടിംഗ് ആരോപിച്ചാണ് സംഘടനയെ ഇന്ത്യയിൽ നിരോധിച്ചത്.