ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; അഞ്ച് സംസ്ഥാനങ്ങളില്‍ റെയ്ഡ് പുരോഗമിക്കുന്നു
രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്.
ലോറന്‍സ് ബിഷ്‌ണോയി, നീരജ് ബവാന, തില്ലു താജ്പുരിയ എന്നിവരുള്‍പ്പെടെ ആറ് ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേന്ദ്രഏജന്‍സിയുടെ നടപടി.
ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തപ്പോള്‍ നിരവധി ഗുണ്ടാസംഘങ്ങളുടെ പേരുകള്‍ പുറത്ത് വന്നതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്ത ഗുണ്ടാസംഘങ്ങളുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും അവരുടെ സഹായികളിലും എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്.
രാജ്യത്തെ നിരവധി ഗുണ്ടാസംഘങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ബന്ധങ്ങളുണ്ടെന്നും ലോറന്‍സ് ബിഷ്‌ണോയിയുടെയും ബവാന സംഘത്തിന്റെയും പേരില്‍ ഇന്ത്യയില്‍ ഭീകരതയ്ക്ക് വേണ്ടി ഇവര്‍ ഫണ്ടിംഗ് ചെയ്യുന്നുണ്ടെന്നും കേന്ദ്ര ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു