കൊവാക്‌സിൻ ആദ്യഘട്ടത്തിൽ നേരിട്ട് നൽകുന്നത് 14 സംസ്ഥാനങ്ങൾക്ക്; പട്ടികയിൽ കേരളമില്ല
ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ഭാരത് ബയോടെക് കേരളത്തെ പരിഗണിച്ചില്ല
മെയ് ആദ്യം മുതൽ നേരിട്ട് വാക്‌സിൻ നൽകുന്ന സംസ്ഥാനങ്ങലുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ തമിഴ്‌നാടും, തെലങ്കാനയും ആന്ധ്രയും ഇടം നേടിയിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കും വാക്‌സിൻ നൽകും. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ച് പരിഗണിക്കുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്