കൊവിഡ് വ്യാപനം: സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500ഓളം തടവുകാർക്ക് പരോൾ അനുവദിക്കും
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500ഓളം തടവുകാർക്ക് പരോൾ അനുവദിക്കും. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി
90 ദിവസത്തേക്കാണ് പരോൾ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിശ്ചയിച്ച സമിതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.