കേരളത്തിലും കൊവാക്‌സിൻ നൽകി തുടങ്ങി; നൽകുന്നത് കേരളാ പോലീസിന്
ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ കേരളത്തിലും ഉപയോഗിച്ച് തുടങ്ങി. വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തിൽ കേരളാ പോലീസിന് അടക്കമാണ് കൊവാക്‌സിൻ നൽകി തുടങ്ങിയത്. സമ്മതപത്രം വാങ്ങിയാണ് കൊവാക്‌സിൻ നൽകുന്നത്
അതേസമയം കൊവിഡ് മുന്നണി പോരാളികൾ ആവശ്യപ്പെട്ടാലും കൊവിഷീൽഡ് നൽകില്ല. അതേസമയം ആരോഗ്യപ്രവർത്തകർക്ക് കൊവിഷീൽഡാകും നൽകുക. നിലവിൽ വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ് കൊവാക്‌സിൻ.
കൊവാക്‌സിനും കൊവിഷീൽഡിനുമാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്. മൂന്നാംഘട്ട പരീക്ഷണം കഴിയാതെ കൊവാക്‌സിൻ നൽകേണ്ടതില്ലെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ കൊവാക്‌സിന്റെ കൂടുതൽ ഡോസുകൾ വരും ദിവസങ്ങളിൽ കേരളത്തിലെത്തുന്ന സാഹചര്യത്തിൽ നിലവിലുള്ളത് കൊടുത്തു തീർക്കാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.