വാക്‌സിൻ ക്ഷാമം രൂക്ഷം: പുതിയ ഘട്ടം വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ
രാജ്യത്ത് നാളെ മുതൽ ആരംഭിക്കുന്ന 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പുതിയ ഘട്ടം വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു
വാക്‌സിൻ ക്ഷാമം നേരിടുന്നതിനാൽ പുതിയ ഘട്ടം ആരംഭിക്കാനാകില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാകുന്നു. രണ്ടാംഡോസ് വാക്‌സിൻ എടുക്കുന്നവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നിലപാട് സ്വീകരിച്ചിരുന്നു.
വാക്‌സിൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനങ്ങൾ വാക്‌സിൻ കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നൽകാൻ സാധിക്കൂവെന്ന മറുപടിയാണ് ലഭിച്ചത്.