24 മണിക്കൂറിനിടെ രാജ്യത്ത് 15,388 പേർക്ക് കൂടി കൊവിഡ്; 77 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,388 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,44,786 ആയി ഉയർന്നു
77 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 1,57,930 ആയി ഉയർന്നു. 16,596 പേർ ഇന്നലെ രോഗമുക്തരായി
ഇതിനോടകം 1,08,99,394 പേർ കൊവിഡിൽ നിന്ന് മുക്തരായി. നിലവിൽ 1,87,462 പേരാണ് ചികിത്സയിൽ കഴിയുന്നത്.