കഴിഞ്ഞ 24 മണിക്കൂറിനിടെ 1.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3207 പേർ മരിച്ചു
രാജ്യത്ത് ചൊവ്വാഴ്ചയെ അപേക്ഷിച്ച് ഇന്ന് കൊവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ ഒന്നിന് 1.27 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,83,07,832 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 3207 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 3,35,102 ആയി
നിലവിൽ 17,93,645 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 21.85 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു.