24 മണിക്കൂറിനിടെ രാജ്യത്ത് 3.66 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3754 പേർ മരിച്ചു
ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് ലക്ഷത്തിലധികമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കേസുകൾ.
രാജ്യത്ത് ഇതിനോടകം 2,26,62,575 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 3754 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 2,46,116 ആയി ഉയർന്നു
3,53,818 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 1,86,71,222 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 17 കോടിയിലേറെ പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.