24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പേർക്ക് കൂടി കൊവിഡ്; 202 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,04,95,147 ആയി ഉയർന്നു
ഇന്നലെ 17,817 പേർ രോഗമുക്തി നേടി. ഇതിനോടകം 1,01,29,111 പേരാണ് രോഗമുക്തി നേടിയത്. 2,14,507 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.51 ശതമാനമായി ഉയർന്നു.
ഇന്നലെ മാത്രം 202 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,51,529 ആയി. ഡിസംബർ 12 വരെ 18,34,89,114 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 8,36,227 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.