കളമശ്ശേരിയിൽ പി രാജീവിനെതിരെ വീണ്ടും പോസ്റ്ററുകൾ
കളമശ്ശേരിയിൽ പി രാജീവിനെതിരെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെ കളമശ്ശേരി മുൻസിപ്പൽ ഓഫീസിന് സമീപത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം പോസ്റ്ററുകൾക്ക് പിന്നിൽ പാർട്ടി പ്രവർത്തകരോ അനുഭാവികളോ അല്ലെന്ന് സിപിഎം പറയുന്നു
സക്കീർ ഹുസൈനുമായി പി രാജീവിനുള്ള ബന്ധം ചൂണ്ടിക്കാണിച്ചാണ് പോസ്റ്ററുകൾ. അഴിമതി വീരനായ സക്കീറിന്റെ ഗോഡ്ഫാദർ പി രാജീവിനെ കളമശ്ശേരിയിൽ വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്.
കഴിഞ്ഞ ദിവസവും മണ്ഡലത്തിൽ രാജീവിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചന്ദ്രൻ പിള്ളക്ക് പകരം പി രാജീവിനെ വേണ്ടെന്നായിരുന്നു പോസ്റ്ററുകളിൽ. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ഇതുസംബന്ധിച്ച ചർച്ചകളുണ്ടാകും