ഗുജറാത്തിൽ വൻ ലീഡിലേക്ക് ബിജെപി; ഹിമാചലിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. ഗുജറാത്തിൽ ബിജെപി വൻ ലീഡിലേക്കാണ് പോകുന്നത്. നിലവിൽ ബിജെപി 100 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 24 സീറ്റിലും ആം ആദ്മി പാർട്ടി മൂന്ന് സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. ഗുജറാത്തിൽ ശക്തമായ ത്രികോണ മത്സരമാകും നടക്കുകയെന്നായിരുന്നു പ്രതീക്ഷയെങ്കിലും ബിജെപി വൻ ലീഡിലേക്ക് പോകുന്നതാണ് കാണുന്നത്.
ഹിമാചൽപ്രദേശിൽ കോൺഗ്രസ് 15 സീറ്റിലും കോൺഗ്രസ് 14 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചലിൽ നടക്കുന്നത്. കോൺഗ്രസ് വിജയിക്കുകയാണെങ്കിൽ ഓപറേഷൻ താമര നടന്നേക്കുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. ഇതിനാൽ തന്നെ വിജയിച്ച എംഎൽഎമാരെ ഉടനെ റിസോർട്ടിലേക്ക് മാറ്റാനാണ് കോൺഗ്രസിന്റെ തീരുമാനം.