ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ്: മെയിന്‍പുരിയില്‍ ഡിംപിള്‍ യാദവിന് ലീഡ്
ഗുജറാത്തും ഹിമാചല്‍ പ്രദേശും വോട്ടെണ്ണലിന്റെ ചൂടിലേക്ക് കടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് പുറത്തുവരാനിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭാ സീറ്റ്, രാംപൂര്‍, ഖതൗലി സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഉച്ചയോടെ സമ്പൂര്‍ണ ഫലം അറിയാനാകും.
മെയിന്‍പുരിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിജെപിയും അഭിമാന പോരാട്ടത്തിലാണ്. ഒക്ടോബറില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുഖം തന്നെയായ മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സീറ്റിലും മുതിര്‍ന്ന എസ്പി നേതാവ് അസം ഖാന്റെ അയോഗ്യതയെത്തുടര്‍ന്ന് ഒഴിവുവന്ന രാംപൂര്‍ സദര്‍ സീറ്റിലും കടുത്ത മത്സരമാണ് നടന്നത്.