ബീഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം: മഹാസഖ്യം 120 സീറ്റിൽ മുന്നിൽ 112 സീറ്റുകളിൽ എൻഡിഎ
ബീഹാറിൽ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കാണുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. ഇരു മുന്നണികളും നൂറിലധികം വീതം സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. തേജസ്വി യാദവിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുമ്പോൾ എൻഡിഎയിൽ നേട്ടമുണ്ടാക്കിയിരിക്കുന്നത് ബിജെപിയാണ്
മഹാസഖ്യം 120 സീറ്റുകളിലും എൻഡിഎ 112 സീറ്റുകളിലും എൽ ജെ പി ആറ് സീറ്റുകളിലും മറ്റുള്ളവർ 6 സീറ്റുകളിലുമാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. നേരത്തെ മുപ്പതിലധികം സീറ്റുകളുടെ ലീഡ് മഹാസഖ്യത്തിനുണ്ടായിരുന്നുവെങ്കിലും എൻഡിഎ അടുത്ത സമയങ്ങളിൽ കയറി വരുന്നതാണ് കാണുന്നത്
മഹാസഖ്യത്തിൽ തേജസ്വി യാദവിന്റെ ആർ ജെ ഡി 91 സീറ്റുകളിലും കോൺഗ്രസ് 22 സീറ്റുകളിലും ഇടതുപാർട്ടികൾ 11 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. എൻഡിഎയിൽ ബിജെപി 55 സീറ്റുകളിലും ജെഡിയു 45 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.