ഹിമാചലിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്
ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്. ബിജെപി 10 സീറ്റിൽ മുന്നേറുമ്പോൾ കോൺഗ്രസ് 9 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹിമാചലിൽ ആം ആദ്മിക്ക് ഇതുവരെ മുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടില്ല.
എന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി രണ്ട് സീറ്റിൽ മുന്നേറുന്നുണ്ട്. ഇവിടെ ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. 50 ലേക്ക് അടുക്കുകയാണ് സംസ്ഥാനത്ത് ബിജെപിയുടെ ലീഡ്. കോൺഗ്രസ് 11 ഇടങ്ങളിലും മുന്നേറുന്നുണ്ട്.