ഹിമാചലില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കവുമായി ബിജെപി
ഹിമാചല്‍ പ്രദേശ് സീറ്റ് നിലയില്‍ ഭൂരിപക്ഷം മാറി മറിയുമ്പോഴും സര്‍ക്കാരുണ്ടാക്കാനുള്ള നീക്കവുമായി ബിജെപി. ഇതിനായുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി ക്യാമ്പില്‍ തുടങ്ങിയിട്ടുണ്ട്. തൂക്കുമന്ത്രിസഭയായിരിക്കും അധികാരത്തിലേക്കെത്തുക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ക്യാമ്പിന്റെ നീക്കം.
ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഹിമാചലില്‍ 34 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 30 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ നാലു സീറ്റുകളില്‍ മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നുണ്ട്.