പോർബന്തറിൽ കോൺഗ്രസ് മുന്നിൽ; മോർബിയിൽ ബിജെപി മുന്നിൽ
ഗുജറാത്തിൽ ഗാന്ധിയുടെ ജന്മസ്ഥലമായ പോർബന്തറിൽ കോൺഗ്രസ് മുന്നേറുകയാണ്. പാലം തകർന്ന് 135 പേരുടെ ജീവൻ കവർന്നെടുത്ത ദുരന്തം നടന്ന മോർബിയിൽ ബിജെപി തന്നെയാണ് മുന്നിൽ.
മോർബി ദുരന്തത്തിന്റെ പേരിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന ബ്രിജേഷ് മേർജ ഏറെ ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ പ്രതിഛായ രക്ഷിക്കാൻ ബിജെപി മണ്ഡലത്തിലിറക്കിയത് മോർബി ദുരന്തത്തിനിടെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിനായി പുഴയിലേക്ക് എടുത്ത് ചാടിയ കാന്തിലാൽ അമൃതിയയെ ആണ്.
2017 ലെ തെരഞ്ഞടെുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ നിന്ന് മത്സരിച്ച വ്യക്തിയായിരുന്നു മെർജ. അന്ന് 1995 മുതൽ വിജയം മാത്രം രുചിച്ചിരുന്ന ബിജെപിയുടെ കാന്തിലാൽ അമൃതിയയെയാണ് മെർജ തോൽപ്പിച്ചത്. പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ മെർജ 2020 ലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ നിന്ന് മത്സരിച്ച് വിജയം കൈവരിച്ചിരുന്നു.