Monday, January 6, 2025
National

ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്; ബിജെപി ബഹുദൂരം മുന്നിൽ

ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കോൺഗ്രസിന് ലീഡ് നേടാനായില്ല. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 151 സീറ്റിലും കോൺഗ്രസ് 18 സീറ്റിലും എഎപി 9 ലീഡ് ചെയ്യുകയാണ്.

കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റമാണുണ്ടാക്കുന്നത്. ഘട്‌ലോഡിയയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പാട്ടീല്‍ ലീഡ് ചെയ്യുകയാണ്. വിര്‍മഗയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹാര്‍ദിക് പട്ടേല്‍ പിന്നിലുമാണ്.

ഗുജറാത്തില്‍ ഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. പാലം തകര്‍ന്ന് 135 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ദുരന്തം നടന്ന മോര്‍ബിയില്‍ ബിജെപി തന്നെയാണ് മുന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *