ക്ലാസിൽ വന്നില്ല, വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിച്ച് അധ്യാപകൻ
ക്ലാസിൽ വരാത്തതിന് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിച്ച് സർക്കാർ സ്‌കൂൾ അധ്യാപകൻ. ഉത്തർ പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം.
അസുഖത്തെ തുടർന്ന് പതിനെട്ട് ദിവസങ്ങളായി ദേവൽ കശ്യപെന്ന വിദ്യാർത്ഥി സ്‌കൂളിൽ പോയിരുന്നില്ല. രോഗം ഭേദമായ ശേഷം ഓഗസ്റ്റ് 29ന് സ്‌കൂളിൽ തിരിച്ചെത്തിയപ്പോഴാണ് അധ്യാപകൻ ദേവലിന്റെ ഇരു കാലുകളും തല്ലിയൊടിച്ചത്.
സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് കാട്ടി കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെതിരെ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. ‘സംഭവത്തിൽ പൊലീസ് യാതൊരു വിധ നടപടികളും കൈക്കൊള്ളുന്നില്ല. എന്നാൽ ജില്ലാ മജിസ്‌ട്രേറ്റ് മകന് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്’- വിദ്യാർത്ഥിയുടെ അച്ഛൻ ബബ്ലു കശ്യപ് പറയുന്നു.