തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകരെ വിദ്യാർഥികൾ പൂട്ടിയിട്ടു
തൃശ്ശൂർ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥകൾ അധ്യാപകരെ പൂട്ടിയിട്ടു. വിദ്യാർഥിനിക്കെതിരെ അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു പൂട്ടിയിടൽ സമരം. കഴിഞ്ഞ ദിവസം രാത്രി 11 മണി വരെ അധ്യാപകരെ പൂട്ടിയിട്ടതായാണ് റിപ്പോർട്ടുകൾ
പോലീസെത്തിയാണ് ഒടുവിൽ അധ്യാപകരെ തുറന്നുവിട്ടത്. അഞ്ച് അധ്യാപകരെയാണ് വിദ്യാർഥികൾ പൂട്ടിയിട്ടത്. മൂന്ന് മാസം മുമ്പാണ് വിദ്യാർഥിനിയെ അപമാനിക്കപ്പെട്ടത്. ഗസ്റ്റ് അധ്യാപകനായി എത്തിയ ആൾക്കെതിരെയായിരുന്നു വിദ്യാർഥിനിയുടെ പരാതി
വകുപ്പ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതാണ് അധ്യാപകരെ പൂട്ടിയിടുന്നതിലേക്ക് എത്തിച്ചത്.