കരിമണൽ ഖനനം സർക്കാർ ഉപേക്ഷിക്കണം; തിരുവോണ ദിനത്തിൽ പട്ടിണി സമരം
തിരുവോണ ദിനത്തിൽ പട്ടിണി സമരവുമായി തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമിതി. കരിമണൽ ഖനനം സർക്കാർ ഉപേക്ഷിച്ച് തീരത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സർക്കാർ നടത്തുന്ന ഖനനം ജില്ലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്. ഖനനം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അടുത്തിടെ കരിമണൽ ഖനത്തിനെതിരെ സിപിഐ (CPI)ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക പ്രമേയം വന്നിരുന്നു. ഖനനത്തിലെ സിപിഎം നിലപാടുകൾ തിരുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യമുയർന്നിരുന്നു.