രണ്ടാമതും പെൺകുഞ്ഞ് ജനിച്ചു, മഹാരാഷ്ട്രയിൽ യുവതി നവജാത ശിശുവിനെ കൊലപ്പെടുത്തി
മഹാരാഷ്ട്രയിലെ ലാത്തൂരിൽ മൂന്ന് ദിവസം പ്രായമുള്ള മകളെ അമ്മ കൊലപ്പെടുത്തി. രണ്ടാമതും പെൺകുഞ്ഞുണ്ടായതിൽ മനംനൊന്താണ് കൊലപാതകം. 25 കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോട്ടെഗാവ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ഒസ്മാനാബാദ് സ്വദേശിനിയായ രേഖ ചവാൻ(25) ആണ് പ്രതി. ഖൈബയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡിസംബർ 27നാണ് രേഖയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. രണ്ടാമതും ഒരു മകളുണ്ടായി. ഇതോടെ രേഖ അസ്വസ്ഥയായി. തുടർന്ന് ഡിസംബർ 29 ന് കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
കുഞ്ഞ് മരിച്ചതായി അറിഞ്ഞയുടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ മറ്റൊരു മകൾ ഉള്ളതിനാൽ അമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. യുവതിയുടെ ഭർത്താവ് പൂനെയിൽ കൂലിപ്പണിക്കാരനാണ്.