നവജാത ശിശുവിനെ തട്ടി കൊണ്ടുപോയെന്ന യുവതിയുടെ പരാതി; ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
നവജാത ശിശുവിനെ തട്ടി കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ, ആദിലിന്റെ മാതാവ് സാക്കിറ എന്നിവരുടെ അറസ്റ്റാണ് ചേവായൂർ പൊലീസ് രേഖപ്പെടുത്തിയത്.
12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടി കൊണ്ടുപോയതായി കാണിച്ച് മലപ്പുറം മങ്കട സ്വദേശിനിയാണ് ചേവായൂർ സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ കുഞ്ഞിനെ ബത്തേരിയിൽ വച്ച് കണ്ടെത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്.