Saturday, October 19, 2024
National

പൗരത്വ ഭേഭഗതി നിയമത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ 6 മാസം കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സാവകാശം അനുവദിച്ചു

പൗരത്വ ഭേഭഗതി നിയമത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ ആറ് മാസം കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സാവകാശം അനുവദിച്ചു.
രാജ്യസഭാ ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെതാണ് നടപടി. ഇത് എഴാം തവണയാണ് പൗരത്വ ഭേഭഗതി ചട്ടങ്ങൾ പ്രസിദ്ധീകരിയ്ക്കാൻ കേന്ദ്രം അധിക സമയം ആവശ്യപ്പെടുന്നത്.

ലോകസഭയുടെ ആഭ്യന്തരകാര്യ പാർലമെന്ററി സമിതി ആഭ്യന്തര മന്ത്രാലയത്തിന്റെ അപേക്ഷ അടുത്ത ദിവസ്സം പരിഗണിയ്ക്കും. 2019 ഡിസമ്പർ 11 നാണ് പാർലമെന്റിന്റെ ഇരു സഭകളും പൗരത്വ ഭേഭഗതി ബിൽ പാസാക്കിയത്. ഇപ്പോൾ രാജ്യത്ത്‌ അസ്വസ്ഥതയും അനാവശ്യമായ പ്രശ്‌നങ്ങളുമുണ്ടാക്കി തെറ്റായ തങ്ങളുടെ നിലപാട്‌ അടിച്ചേൽപിക്കാനാണ്‌ സംഘ്‌പരിവാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്നാണ്‌ വാശിയോടെ കേന്ദ്രസർക്കാർ വക്താക്കൾ പറയുന്നത്‌. ഭീഷണിയുടെ സ്വരത്തിലാണവർ സംസാരിക്കുന്നത്‌. രാജ്യത്തിന്റെ ഒരുമയെ തകർക്കാനുള്ള വലിയ ശ്രമമാണ്‌ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതനിരപേക്ഷ ഭരണഘടന അംഗീകരിച്ച രാജ്യത്താണ്‌ മതാടിസ്ഥാനത്തിലുള്ള പൗരത്വനിയമഭേദഗതി കൊണ്ടുവന്നത്‌. പൗരത്വ നിയമഭേദഗതി രാജ്യത്തെ ഒരു വിഭാഗം ആളുകളിൽ വലിയ ആശങ്കയുണ്ടായി. പൗരനായി ജീവിക്കാൻ കഴിയുമോയെന്ന ആശങ്ക വന്നപ്പോൾ പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ ഇവിടത്തെ സർക്കാർ നിലപാടെടുത്തു. പൊതുവിൽ ആശ്വാസമായത്‌ സ്വീകരിച്ചു. രാജ്യം ആ നിലപാട്‌ ശ്രദ്ധിച്ചു. പല സംസ്ഥാനങ്ങളും ഈ നിലപാട്‌ ആവർത്തിച്ചു. പൗരത്വ നിയമഭേദഗതിപോലെ ഹിന്ദിയും അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്‌. – മുഖ്യമന്ത്രി പിണറായി വിമർശിച്ചു.

Leave a Reply

Your email address will not be published.