10 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
മഹാരാഷ്ട്രയിലെ താനെയിൽ 10 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. 34 കാരനായ പിതാവിനെ ഭിവണ്ടി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെടുമെന്ന് ഭയന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി.
താനെ ജില്ലയിലെ ഭിവണ്ടി മേഖലയിലാണ് സംഭവം. പിതാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ഒളിവിൽപ്പോയ പ്രതിയെ പറ്റി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടി.
ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 302 (കൊലപാതകം), പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതി പ്രതിയെ ജൂലൈ 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.