Monday, January 6, 2025
National

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റു

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റു. നിയമനം സുപ്രിം കോടതി ശരിവച്ചു. രാവിലെ മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്. നിയമനത്തിനെതിരായ ഹർജി തള്ളി സുപ്രിം കോടതി.

നിയമനത്തിൽ അപാകത ഇല്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ്. യോഗ്യതയില്ലെന്ന വാദം പ്രസക്തമാകുന്നില്ല. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് കോടതി. ഈ ഘട്ടത്തിൽ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും.കൊളീജിയം തീരുമാനം റദ്ദാക്കാൻ കഴിയില്ല. കൊളീജിയത്തെ ഉപദേശിക്കാനാകില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ജഡ്ജിയാകാൻ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ലെന്നും യോഗ്യത പരിശോധിക്കാൻ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രിം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു വിക്ടോറിയയെ വിക്ടോറിയയെ ജഡ്‌ജിയായി നിയമിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *