Thursday, April 10, 2025
National

തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തെ മദ്രാസ് ഹൈക്കോടതി ശരിവെച്ചു

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. സർക്കാർ നീക്കത്തെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.

സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത വേദാന്തയുടെ അപ്പീൽ കോടതി തള്ളി. നിലവിലെ സ്ഥിതി തുടരുമെന്നും കോടതി അറിയിച്ചു. 2018 ഏപ്രിൽ മുതൽ സ്റ്റെർലൈറ്റ് പ്ലാന്റ് അടിച്ചിട്ടിരിക്കുകയാണ്

2018 ൽ പ്ലാന്റിനെതിരെ പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ 13 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതേവർഷം മെയ് 28 ന് പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു.

400000 ടണ്ണിലധികമായിരുന്നു പ്ലാന്റിന്റെ വാർഷികോൽപ്പാദനം. ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. എന്നാൽ മലിനീകരണ ആരോപണം വേദാന്ത അന്ന് നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *