Monday, January 6, 2025
World

അഞ്ച് അർജന്റീനിയൻ റഗ്ബി താരങ്ങൾക്ക് ജീവപര്യന്തം

അർജന്റീനയിൽ നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ എട്ട് അമച്വർ റഗ്ബി താരങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. അഞ്ച് താരങ്ങൾളെ ദോലോറസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അർജന്റീനയിൽ ഇത് പരമാവധി 35 വർഷമാണ്. മറ്റ് മൂന്ന് പേർക്ക് 15 വർഷം തടവും ലഭിച്ചു. നിശാക്ലബിൽ വച്ച് 18 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

പരാഗ്വെയൻ കുടിയേറ്റക്കാരുടെ ഏക മകനായ ഫെർണാണ്ടോ ബേസ് സോസ(18) ആണ് കൊല്ലപ്പെട്ടത്. കടൽത്തീര നഗരമായ വില്ല ഗെസലിലെ ഒരു നിശാക്ലബിൽ വച്ച് റഗ്ബി താരങ്ങളും ബേസ് സോസയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ റഗ്ബി കളിക്കാർ സോസയെ കൂട്ടത്തോടെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു.

ക്രൂര മർദ്ദനമേറ്റ സോസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. താരങ്ങളിൽ ചിലർ സോസയ്ക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്നതും മർദ്ദിക്കുന്നതിന്റെയും വീഡിയോ പുറത്തുവരികയും ചെയ്തു. 2020 ജനുവരിയിൽ നടന്ന ക്രൂര കൊലപാതകം, സമീപ വർഷങ്ങളിൽ അർജന്റീനയിൽ രജിസ്റ്റർ ചെയ്ത ഹൈ-പ്രൊഫൈൽ കേസുകളിൽ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *