Tuesday, January 7, 2025
National

സുഹൃത്തായ ഇതര മതസ്ഥയോട് സംസാരിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം

കർണാടകയിലെ ദക്ഷിണ കന്നഡയിൽ മുസ്ലീം യുവാവിന് നേരെ ആക്രമണം. സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മർദ്ദനം. സഹീർ എന്ന 22 കാരനാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉജിരെക്ക് സമീപമായിരുന്നു ആക്രമണം. ബസ് യാത്രയ്ക്കിടെ സുഹൃത്തായ ഹിന്ദു യുവതിയോട് സഹീർ സംസാരിച്ചു. ശേഷം ബെൽത്തങ്ങാടി ഭാഗത്ത് യുവതി ഇറങ്ങുകയും ചെയ്തു. യാത്ര തുടർന്ന സഹീറിനെ ഉജിരെയിൽ വച്ച് ഒരു സംഘം ബസ് തടഞ്ഞുനിർത്തി, പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു.

നാല് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 323, 341, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കും പരസ്പരം അറിയാമെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *