Friday, October 18, 2024
National

ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് തോണിയിൽ യാത്ര ചെയ്തിരുന്ന 16 പേർ മരിച്ചു

ബംഗ്ലാദേശിൽ വിവാഹത്തിന് പോകുകയായിരുന്ന 16 പേർ ഇടിമിന്നലേറ്റ് മരിച്ചു. ബംഗ്ലാദേശിലെ ചപെയ്ൻ നവാബ്ഗഞ്ചിലാണ് സംഭവം. വരൻ അടക്കം 15 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നദിയിലൂടെ തോണിയിൽ പോകുകയായിരുന്നു വരനും കൂട്ടരും. കനത്ത മഴയുണ്ടായിരുന്നു. ശക്തിയായ ഇടിമിന്നൽ കൂടിയുണ്ടായതോടെ സംഘം വഞ്ചി കരയ്ക്കടുപ്പിച്ചു. ഇതിനിടയിലാണ് ഇടിമിന്നലേറ്റത്.

Leave a Reply

Your email address will not be published.