ബീഹാറിൽ ഇടിമിന്നലേറ്റ് 22 പേർ മരിച്ചു; സംസ്ഥാനത്ത് കനത്ത മഴ
ബീഹാറിൽ ഇടിമിന്നലേറ്റ് കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ശക്തമായ മഴയാണ് സംസ്ഥാനത്ത് തുടരുന്നത്. മഴ അടുത്ത മൂന്ന് ദിവസം കൂടി നീണ്ടുനിൽക്കുമെന്നാണ് മുന്നറിയിപ്പ്.
സ്ഥിതിഗതികൾ മുഖ്യമന്ത്രി നിതീഷ് കുമാർ വിലയിരുത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അസം, മേഘാലയ, അരുണാചൽപ്രദേശ്, സബ് ഹിമാലയൻ വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്