Thursday, April 10, 2025
National

ബൈജൂസ് ആപ് ഉടമ ബൈജു രവീന്ദ്രനെതിരെ മുംബൈ പോലീസ് കേസെടുത്തു

 

ഓൺലൈൻ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ മുംബൈ പോലീസ് കേസെടുത്തു. യുപിഎസ്സി പാഠ്യപദ്ധതിയിൽ തെറ്റായ വിവരങ്ങൾ ചേർത്തെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ബഹുരാഷ്ട്ര ആസൂത്രിത കുറ്റകൃത്യങ്ങൾക്കെതിരായ യുഎൻ കൺവൻഷന്റെ നോഡൽ ഏജൻസിയാണ് സിബിഐ എന്ന പരാമർശമാണ് കേസിനാസ്പദമായത്.

ക്രിമിയോഫോബിയ എന്ന കമ്പനിയാണ് പരാതിക്കാർ. ജൂലൈ 30ന് ആണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന 120 (ബി), ഐടി നിയമത്തിലെ 69 (എ) എന്നീവകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *