ഇടിമിന്നൽ ദുരന്തം: രാജസ്ഥാനിലും ഉത്തർപ്രദേശിലുമായി 58 പേർ മരിച്ചു
രാജസ്ഥാനിലും ഉത്തർപ്രദേശിലും ഇടിമിന്നൽ ദുരന്തം. രണ്ട് സംസ്ഥാനങ്ങളിലുമായി ഇന്നലെ ഇടിമിന്നലേറ്റ് 58 പേരാണ് മരിച്ചത്. 38 പേർ ഉത്തർപ്രദേശിലും 20 പേർ രാജസ്ഥാനിലുമാണ് മരിച്ചത്.
ഉത്തർപ്രദേശിലെ 11 ജില്ലകളിലായാണ് 38 പേർ മരിച്ചത്. പ്രയാഗ് രാജിൽ 14 പേരും കാൺപൂർ, ദോഹാതിൽ എന്നിവിടങ്ങളിൽ അഞ്ച് പേർ വീതവും ഫിറോസാബാദ്, കൗശംഭി എന്നീ ജില്ലകളിൽ മൂന്ന് പേർ വീതവും ഉന്നാവോ, ചിത്രകൂട് ജില്ലകളിൽ രണ്ട് പേർ വീതവും ഇടിമിന്നലേറ്റ് മരിച്ചു. കാൺപൂർ, പ്രതാപ്ഗഢ്, ആഗ്ര, വാരണാസി, റായ് ബറേലി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട
രാജസ്ഥാനിൽ ജയ്പൂർ അമേർ കൊട്ടാരത്തിന്റെ വാച്ച് ടവറിൽ വെച്ച് 11 പേർ ഇടിമിന്നലേറ്റ് മരിച്ചു. നിരവധി പേർ ടവറിലുണ്ടായിരുന്നു. ഇടിമിന്നലുണ്ടായപ്പോൾ നിരവധി പേർ വാച്ച് ടവറിൽ നിന്ന് താഴേക്ക് ചാടി. ഇവരിൽ ചിലരും മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു.
ബരൻ, ജൽവാർ, കോട്ട, ധോൽപൂർ എന്നിവിടങ്ങളിലും ഇടിമിന്നലേറ്റ് 9 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് പേർ കുട്ടികളാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശാചനം രേഖപ്പെടുത്തി