Wednesday, January 8, 2025
National

24 മണിക്കൂറിനിനിടെ 5921 പേർക്ക് കൂടി കൊവിഡ്; 289 പേർ മരിച്ചു

രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 5921 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് രാജ്യങ്ങളിൽ ഇതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി. അമേരിക്കയാണ് ഒന്നാമത്. 24 മണിക്കൂറിനിടെ 289 പേർ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവിൽ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.

ഇന്നലെ 11,651 പേർ രോഗമുക്തരായി. 98. 64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇതുവരെ4,23,78,721 പേർ കൊവിഡിൽ നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 178.55 കോടി ഡോസ് കൊവിഡ് വാക്സിൻ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *