24 മണിക്കൂറിനിടെ രാജ്യത്ത് 7992 പേർക്ക് കൂടി കൊവിഡ്; 393 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,992 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 93,277 പേരാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയിൽ കഴിയുന്നത്. 559 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 34.67 ദശലക്ഷമായി. 474,000 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 393 മരണമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 98.36 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇതിനിടെ കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകളിൽ കുറവുരേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 31പേർ കൊവിഡ് ബാധിച്ച് മരിച്ചു. 4836 പേർ രോഗമുക്തി നേടി. 5.94 ശതമാനമാണ് ടി പി ആർ നിരക്ക്