24 മണിക്കൂറിനിടെ 6915 പേർക്ക് കൂടി കൊവിഡ്; 119 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനത്തിന് അറുതിയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6915 പേർക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 14 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്
കഴിഞ്ഞ 23 ദിവസമായി കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിൽ താഴെയാണ്. ഇതിൽ കഴിഞ്ഞ മൂന്ന് ദിവസമായി പതിനായിരത്തിൽ താഴെമാത്രമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് ഇതിനോടകം 4,29,24,130 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 4.24 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 5,13,843 ആയി ഉയർന്നു
16,864 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.59 ശതമാനമാണ്. നിലവിൽ 92,472 പേരാണ് ചികിത്സയിൽ കഴിയുന്നത്.