24 മണിക്കൂറിനിടെ 11,499 പേർക്ക് കൂടി കൊവിഡ്; 255 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,499 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകൾ ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,29,05,844 ആയി ഉയർന്നു
വിവിധ സംസ്ഥാനങ്ങളിലായി 1,21,881 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. 255 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 5,13,481 ആയി ഉയർന്നു
23,598 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.52 ശതമാനമാണ്. 4.22 കോടി പേർ ഇതിനോടകം കൊവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്.