Wednesday, April 16, 2025
National

രാജ്യത്തെ കൊവിഡ് കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്ന് മുന്നറിയിപ്പ്

 

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരിച്ചതോടെ കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്ന് കൊവിഡ് വാക്‌സിൻ സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എൻ കെ അറോറ. രാജ്യത്തെ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞുകവിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

കഴിഞ്ഞാഴ്ച മാത്രം വലിയ വർധനവാണ് കൊവിഡ് കേസുകളിലുണ്ടായത്. പുതുതായി ഉണ്ടായ അമ്പത് ശതമാനം കേസുകൾക്ക് പിന്നിലും ഒമിക്രോൺ വകഭേദമാണ്. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. സമാനമായ കേസ് വർധനവ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നുണ്ട്.

അതേസമയം രാജ്യത്തെ 80 ശതമാനം പേർക്കും വൈറസ് വന്നുപോയതായും 90 ശതമാനം മുതിർന്നവരും ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചതും 65 ശതമാനം രണ്ട് ഡോസും സ്വീകരിച്ചതും ആശ്വാസകരമാണെന്നും ഡോ. എൻ കെ അറോറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *