Saturday, October 19, 2024
National

രാജ്യത്തെ കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3.60 ലക്ഷം പുതിയ കൊവിഡ് കേസുകൾ

 

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. ഖഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായി പ്രതിദിന കൊവിഡ് മരണം മൂവായിരം പിന്നിട്ടു.

3293 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 2,01,187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,79,97,267 ആയി ഉയർന്നു

1,48,17,371 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം 2,61,162 പേർ രോഗമുക്തി നേടി. നിലവിൽ 29,78,709 പേരാണ് ചികിത്സയിൽ കഴിയുന്നത്. 14.78 കോടി പേർ ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published.