സ്ഥിതി അതീവ രൂക്ഷം: 24 മണിക്കൂറിനിടെ 3.86 ലക്ഷം കൊവിഡ് കേസുകൾ; 3498 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിൽ. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്
1,87,62,976 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3498 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 2,08,330 ആയി. 2,97,540 പേർ കൂടി രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി
നിലവിൽ 31,70,228 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇതിനോടകം 15.22 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.