മാവേലി എക്‌സ്പ്രസിലെ മർദനം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ
മാവേലി എക്‌സ്പ്രസിൽ പോലീസിന്റെ മർദനമേറ്റ യാത്രക്കാരനെന്ന നിലയിൽ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകൾ വാർത്ത നൽകിയ ക്രിമനൽ കേസ് പ്രതി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്
മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കി വിട്ടിരുന്നു. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി വാർത്ത നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പോലീസ് നടപടിയെ ന്യായീകരിച്ചും ഷമീറിന്റെ ചെയ്തികൾ വിവരിച്ചും രംഗത്തുവന്നിരുന്നു
മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കി വിട്ടിരുന്നു. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി . ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പോലീസ് നടപടിയെ ന്യായീകരിച്ചും ഷമീറിന്റെ ചെയ്തികൾ വിവരിച്ചും രംഗത്തുവന്നിരുന്നു
സംഭവം വിവാദമായതിന് പിന്നാലെയാണ് യാത്രക്കാരൻ ആരാണെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തിയത്. പീഡനക്കേസുകളിലടക്കം പ്രതിയാണ് ഇയാൾ.