24 മണിക്കൂറിനിടെ 78,761 കേസുകൾ, ഏറ്റവുമുയർന്ന പ്രതിദിന വർധനവ്; രാജ്യത്ത് കൊവിഡ് രോഗികൾ 35 ലക്ഷം കടന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് കൂടു കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 35,42,734 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.
7,65,302 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 27,13,934 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർ രാജ്യത്ത് മരിച്ചു. ആകെ കൊവിഡ് മരണം 63,498 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ ഏഴര ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 4.09 ലക്ഷം പേർക്കും ആന്ധ്രയിൽ 4.03 ലക്ഷം പേർക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 3.18 ലക്ഷമായി. യുപിയിൽ 2.13 ലക്ഷം പേർക്കും ഡൽഹിയിൽ 1.69 ലക്ഷം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്