രാജ്യത്ത് 20,799 പേര്‍ക്ക് കൂടി കൊവിഡ്; 180 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 20,799 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 180 മരണങ്ങളും സ്ഥിരീകരിച്ചു. 26,718 പേര്‍ രോഗമുക്തരായി. നിലവില്‍ 2,64,458 പേരാണ് ചികിത്സയിലുള്ളത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.89 ശതമാനം. ആകെ രോഗമുക്തരുടെ എണ്ണം 3,31,21,247 ആയി. ആകെ മരണസംഖ്യ 4,48,997 ആണ്. ഇതുവരെ 90,79,32,861 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.