രാജ്യത്ത് 26,041 പേര്‍ക്ക് കൂടി കൊവിഡ്; 276 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,041 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,36,78,786 ആയി. കൊവിഡ് മൂലം 276 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,47,194.
ഒറ്റ ദിവസം കൊണ്ട് 29,621 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,29,31,972 ആണ്. നിലവില്‍ 2,99,620 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.94%) കഴിഞ്ഞ 94 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.24%) കഴിഞ്ഞ 28 ദിവസമായി 3 ശതമാനത്തില്‍ താഴെയായി തുടരുകയാണ്