Monday, January 6, 2025
Kerala

സൗജന്യ ഭക്ഷ്യക്കിറ്റ് തുടരണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കും: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

 

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരണോയെന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി അംഗങ്ങളുള്ള കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പരിധി ഉയര്‍ത്താനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്ത ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കും. റേഷന്‍ കടകളില്‍ സി സി ടി വി സ്ഥാപിക്കും. ഓണക്കിറ്റിലെ ഏലക്ക അഴിമതി ആരോപണം ഭക്ഷ്യമന്ത്രി നിഷേധിച്ചു. ഏലക്ക തിരിച്ചെടുക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *