രാജ്യത്ത് 28,326 പേര്‍ക്ക് കൂടി കൊവിഡ്; 260 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,326 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 260 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 26,032 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
നിലവില്‍ രാജ്യത്ത് കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,03,476 ആണ്. രാജ്യത്ത് ഇതുവരെ ആകെ 3,29,02,351 പേര്‍ കൊവിഡ് രോഗമുക്തി നേടി കഴിഞ്ഞു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 4,46,918 ആണ്.