ഷഹീൻ ചുഴലിക്കാറ്റ് : യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു
അബുദാബി: യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻസിഎം) ട്വിറ്ററിൽ ഒമാൻ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകൾ തീരത്ത് നിന്ന് 10 അടി ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. എൻസിഎമ്മിന്റെ റെഡ് അലർട്ട് ലഭിച്ച പ്രദേശത്തെ താമസക്കാർ“അതീവ ജാഗ്രത പുലർത്തണമെന്ന് കർശന നിർദേശമുണ്ട്. ഞായറാഴ്ച വൈകുന്നേരം 5.25 ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം തിങ്കളാഴ്ച വൈകുന്നേരം വരെ തുടരും