Friday, January 10, 2025
National

പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ടു; യുവാവിനെ തേടി 4 കുട്ടികളുടെ മാതാവായ പാക് യുവതി ഇന്ത്യയിൽ

പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി 4 കുട്ടികളുടെ മാതാവായ പാക് യുവതി ഇന്ത്യയിൽ. നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ എന്ന യുവതി ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിൻ എന്ന യുവാവിനെ കാണാനെത്തിയത്. തൻ്റെ മക്കളെയും കൊണ്ടാണ് യുവതി സച്ചിനരികെ എത്തിയത്.

പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. സീമ ഇന്ത്യയിലെത്തിയതിനു ശേഷം ഇരുവരും ഒരുമിച്ച് ഗ്രേറ്റർ നോയ്ഡയിൽ ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്ത് അവിടെ ഒരുമിച്ചാണ് താമസം. ഏറെ വൈകാതെ, ഒരു പാക് വനിത നിയമാനുസൃതമല്ലാതെ ഇവിടെ താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതറിഞ്ഞ സീമ മക്കളെയുമൊത്ത് സ്ഥലം വിട്ടു. എന്നാൽ, ഇരുവരെയും പൊലീസ് പിടികൂടി.

കോടതി വഴി വിവാഹം കഴിച്ചെന്നവകാശപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരും അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്തതെന്ന് ഉടമ പൊലീസിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *